കുമരകം: ഇളംകുറ്റ് പരേതനായ പ്രേമന്റെ മകൻ അരുൺ പ്രേമൻ ( 41) തെങ്ങിൽനിന്നു വീണു മരിച്ചു. പാലക്കാട്ട് ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ചെത്തുതൊഴിലാളിയാണ് അരുൺ.
ഭാര്യ: വിജയകുമാരി മാങ്ങാനം അയ്യംകുളം കുടുംബാംഗമാണ്. മക്കൾ: ഗൗരി, ഗൗതമി. മാതാവ്: ലീല (ഉല്ലല). സംസ്കാരം നടത്തി.